മന്ത്രിക്കെതിരെ അപകീര്‍ത്തി പരാമർശം; അനില്‍ അക്കര കോടതിയില്‍ ഹാജരാകണം
തൃശൂർ > വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്തീനെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയ അനിൽ അക്കര എംഎൽഎയോട് മാർച്ച് 23ന് ഹാജരാകാൻ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി ടി പ്രകാശൻ ഉത്തരവിട്ടു.
അനിൽ അക്കരക്ക് പുറമെ പരാമർശം പ്രക്ഷേപണം ചെയ്ത ചാനൽ പ്രവർത്തകരും 23ന് കോടതിയിൽ ഹാജരാവണം. എംഎൽഎ ചാനൽവഴിയും പത്രം വഴിയും നടത്തിയ പ്രചാരണങ്ങൾ തനിയ്ക്ക് അപകീർത്തിയും, മാനഹാനിയും വരുത്തിയെന്ന് കാണിച്ച് എ സി മൊയ്തീൻ നൽകിയ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
കേസിൽ മന്ത്രിയെകൂടാതെ വേറെ നാലു സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സബ് കോടതിയിൽ വേറെ കേസും നിലവിലുണ്ട്. മന്ത്രിയ്ക്കുവേണ്ടി അഡ്വ. കെ ബി മോഹൻദാസ് ഹാജരായി.
Credits Kerala || Deshabhimani Online News https://ift.tt/39d5Lp0
Comments