മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല: ടി പി പീതാംബരന്‍ മാസ്റ്റര്‍
കോട്ടയം> മുന്നണി മാറ്റം സംബന്ധിച്ച് പാര്ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും അങ്ങനെയൊരു ആലോചനയില്ലെന്നും എന്സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്റര്. മുന്നണി മാറേണ്ട സാഹചര്യമില്ല. എന്സിപിയെ സംബന്ധിച്ചിടത്തോളം എന്സിപിയുടെ മുന്ഗാമിയായ കോണ്ഗ്രസ് എസ് ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പോലൊരു പ്രസ്ഥാനം കേരളത്തില് ഉണ്ടായാലെ സംസ്ഥാനം വികസിക്കു എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ആ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നണി രൂപം കൊണ്ടത്. 40 കൊല്ലമായിട്ട്, തങ്ങള് മുന്കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നാണ് വിചാരിക്കുന്നതെന്നും പീതാംബരന് മാസ്റ്റര് വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3q6ZzEI
Comments