അനധികൃത സ്വത്തുസമ്പാദനം: ശശികല ജയിൽമോചിതയായി; കോവിഡ് ഭേദമായാൽ ചെന്നൈയിലേക്ക്
ബംഗളൂരു> അണ്ണാ ഡിഎംകെ മുന് ജനറല് സെക്രട്ടറി ശശികല ബെംഗളൂരുവില് ജയില്മോചിതയായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില് ചികില്സയിലാണ് ഇപ്പോൾ.
അനധികൃത സ്വത്തുസമ്പാദന കേസിൽ നാലു വര്ഷത്തെ തടവുശിക്ഷ പൂര്ത്തിയാക്കിയാണ് അവർ പുറത്തിറങ്ങുന്നത് . ജയില് അധികൃതര് ആശുപത്രിയിലെത്തി രേഖകള് കൈമാറി. .
കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേക്കു യാത്ര തിരിക്കൂ. 2017 ഫെബ്രുവരി 15ന് നാണ് ശശികലയെയും കൂട്ട് പ്രതികളകളായ ഇളവരസി, സുധാകർ എന്നിവരെയും ശിക്ഷിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/39nwi34
Comments