ജിയോ സിം ഉപേക്ഷിച്ച്‌ മൈസൂരിൽ കർഷകപ്രതിഷേധം

മൈസൂരു > കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മൈസൂരിൽ കർഷകർ വ്യാപകമായി ജിയോ സിമ്മുകൾ ഉപേക്ഷിച്ചു. ഡിഡി ഉർസ് റോഡിലെ ജിയോ സ്റ്റോറിലേക്ക് കർഷകർ സംഘടിച്ച് എത്തിയതോടെ ഷട്ടർ അടച്ച് പ്രവർത്തനം താൽക്കാലികമായി നിർത്തി.

കർണാടകത്തിലെ കരിമ്പ് ഉടമകളുടെ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിഎസ്എൻഎൽ അടക്കമുള്ള മറ്റ് സേവനദാതാക്കളുടെ ഓഫീസിലേക്ക് പ്രകടനമായി എത്തി കർഷകർ ജിയോ സിം പോർട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/2LAAClV

Comments

Archive

Contact Form

Send