'സ്റ്റോപ്പ് ഇറ്റ്‌, മിണ്ടാതിരിക്ക്, ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് സംസാരിക്കേണ്ട'; മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുല്ലപ്പള്ളി

തൃശൂര് > ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവര്ത്തകരോട് ക്ഷോഭിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വെല്ഫെയര് പാര്ടി-യുഡിഎഫ് സഖ്യത്തില് മുല്ലപ്പള്ളിയുടെ പ്രസ്താവനയില് വ്യക്തത കുറവുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു രോഷത്തോടെയുള്ള മറുപടി.

'പ്ലീസ് സ്റ്റോപ്പ് ഇറ്റ്.
നിങ്ങള് അതിനെക്കുറിച്ച് കൂടുതല് സംസാരിക്കേണ്ട. വേറെ എന്തെല്ലാം കാര്യം നിങ്ങള്ക്ക് സംസാരിക്കാനുണ്ട്.
ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള് ഉന്നയിച്ചുകൊണ്ട്...
ആര്ക്കുവേണ്ടിയാണ് നിങ്ങള് വന്നിരിക്കുന്നത്, പ്ലീസ് ടെല് മീ.. മാനേജ്മെന്റിന് വേണ്ടിയോ ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടിക്കുവേണ്ടിയോ ആണോ? മിണ്ടാതിരിക്കൂ നിങ്ങള്..', മുല്ലപ്പള്ളി ക്ഷോഭിച്ചുകൊണ്ട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുല്ലപ്പള്ളിയുമായി ചര്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വെല്ഫെയര് പാര്ട്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില് വ്യക്തത ആവശ്യപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോഴാണ് മുല്ലപ്പള്ളി ക്ഷോഭിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/38yU9fu

Comments

Archive

Contact Form

Send