തമിഴ്‌നാട്ടിൽ "തീരൻ' മോഡൽ കവർച്ചയും കൊലപാതകവും; നാല്‌ രാജസ്ഥാൻ സ്വദേശികൾ പിടിയിൽ, ഒരാൾ കൊല്ലപ്പെട്ടു

നാഗപട്ടണം > തമിഴ്നാട് മയിലാടുതുറൈ ജില്ലയിലെ സിര്ക്കഴിയില് ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനേയും കൊലപ്പെടുത്തി പതിനാറ് കിലോ സ്വര്ണം കവര്ന്നു. റെയില്വേ സ്റ്റേഷന് റോഡിലെ ജ്വല്ലറി ഉടമ ധന്രാജിന്റെ ഭാര്യ ആശയും മകന് അഖിലുമാണ് കൊല്ലപ്പെട്ടത്. 17 കിലോ സ്വര്ണാഭരണങ്ങളുമായി രക്ഷപ്പെടാന് ശ്രമിച്ച രാജസ്ഥാനില് നിന്നുള്ള കൊള്ള സംഘവുമായി പൊലീസ് ഏറ്റുമുട്ടി. രാജസ്ഥാന്കാരായ കൊള്ളസംഘത്തിലെ ഒരാള് പൊലീസുമായുള്ള ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. നാലുപേരെ പിടികൂടി.

17 കിലോ സ്വര്ണാഭരണങ്ങളുമായി രക്ഷപ്പെടാന് ശ്രമിച്ച രാജസ്ഥാനില് നിന്നുള്ള കൊള്ള സംഘവുമായി പൊലീസ് ഏറ്റുമുട്ടി. ഇന്ന് രാവിലെ ആറുമണിയോടെ മയിലാടുംതുറയിലെ സിര്ക്കഴിയില് വച്ചാണ് സംഭവം. റെയില്വേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറി ഉടമ ധനരാജിന്റെ വീട്ടിലേക്കാണ് അഞ്ചംഗ സംഘം അതിക്രമിച്ച് കയറിയത്.

2017 ൽ പുറത്തിറങ്ങിയ എച്ച് വിനോദ് സംവിധാനം ചെയ്ത "തീരൻ അധിഗാരം ഒൺട്ര്' സിനിമയെ ഓർമിപ്പിക്കും വിധമാണ് കൊലപാതകം. രാജസ്ഥാൻ കുന്നുകളിലെ ബാവറിയ വിഭാഗത്തിൽപ്പെടുന്നവർ ലോറിയിൽ തമിഴ്നാട്ടിൽ എത്തുന്നതും കവർച്ചയും കൊലപാതകവും നടത്തുന്നതാണ് തീരന്റെ കഥ. അതേ മോഡലിലാണ് സിർക്കിഴിയിലെ കൊലപാതകവും.

2005ല് നടന്ന യഥാര്ഥ സംഭവമാണ് തീരന്റെ കഥ. 2005 ജനുവരി ഒമ്പതിന് ഗുമ്മിഡിപൂണ്ടി എം.എല്.എ കെ സുദര്ശനത്തിന്റെ തിരുവള്ളൂരിലെ തനകുളത്തെ വീട് കൊള്ളയടിച്ചു. രാത്രി വീട്ടില് അതിക്രമിച്ചുകയറിയ സംഘം സുദര്ശനത്തെ കൊല്ലുകയും സ്വര്ണവും വെള്ളിയും പണവും കൊള്ളയടിക്കുകയും ചെയ്തു. അന്ന് തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്.

സംഭവ സ്ഥലത്തുനിന്നും കിട്ടിയ ഷൂ വച്ചാണ് കവര്ച്ച സംഘം ഉത്തരേന്ത്യക്കാരാണെന്ന നിഗമനത്തിലെത്തുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് നാഷണല് ഹൈവെയുടെ സമീപങ്ങളിലുള്ള വീടുകളിള് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയില് പെട്ടത്. 2005ന് മുമ്പുള്ള പത്തു വര്ഷങ്ങളില് സമാനമായ ഇരുപത്തിനാല് സംഭവങ്ങള് നടന്നെന്ന് കണ്ടെത്തി. തുടര്ന്ന് കേസന്വേഷണവുമായി തിരുവനന്തപുരം മുതല് ഡല്ഹി വരെ അന്വേഷണ സംഘം യാത്ര ചെയ്തു. ഓപ്പറേഷൻ ബാവരിയ എന്ന് പേരിട്ട ദൗത്യം തമിഴ്നാട് പൊലീസിന്റെ ചരിത്രത്തിലെ വിസ്മരിക്കാനാത്ത അധ്യായമായിരുന്നു.

പഞ്ചാബില് നിന്നും അന്വേഷണ സംഘം ഇവരെ പിടികൂടാന് പദ്ധതിയിട്ടിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉത്തര്പ്രദേശില് നിന്ന് കവര്ച്ച സംഘത്തിലെ പ്രധാനിയെ 2006 മാര്ച്ച് ഒന്നിന് പിടികൂടി. കൂടുതല് പ്രതികള്ക്കായുള്ള തിരച്ചിലില് വെടിവെപ്പുണ്ടാവുകയും രണ്ട് പേരെ അന്വേഷണ സംഘം കൊല്ലുകയും ചെയ്തിരുന്നു.

നാഷണല് ഹൈവേകള്ക്ക് സമീപമുള്ള വലിയ വീടുകള് കൊള്ളയടിക്കുന്ന സംഘമായിരുന്നു ബാവരിയ. ഇവരെ ഇല്ലാതാക്കുകയായിരുന്നു ഓപ്പറേഷന് ബാവരിയയുടെ ലക്ഷ്യം.മുൻപും സമാനമായ സംഭവങ്ങൾ തമിഴ്നാട്ടിൽ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷംമുമ്പ് കവര്ച്ച സംഘത്തെ തേടി രാജസ്ഥാനിലേക്ക് പോയ അന്വേഷണ സംഘത്തിലെ പൊലീസുദ്യോഗസ്ഥന് വെടിയേറ്റുമരിച്ചത് ഞെട്ടലോടെയാണ് തമിഴ്നാട് കേട്ടത്.

നവംബറില് പതിനാറിനാണ് കൊളത്തൂരില് ജ്വല്ലറി കുത്തിതുറന്ന് മൂന്നര കിലോ സ്വര്ണവും പണവും കൊള്ളയടിക്കുന്നത്. രാജസ്ഥാന് സ്വദേശികളായിരുന്നു സംഭവത്തിന് പിന്നില്. പ്രതികളെ തേടി പ്രത്യേക സംഘം രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. കവര്ച്ച സംഘത്തെ പിടികൂടാനുള്ള അവസാന ശ്രമമാണ് വെടിവെപ്പിലേക്കും പെരിയപാണ്ഡ്യന്റെ രക്തസാക്ഷിത്വത്തിലേക്കും നയിച്ചത്. മധുരവയല് പൊലീസ് സ്റ്റേഷനിലെ ഇന്സ്പെക്ടറായ പെരിയപാണ്ഡ്യൻ ക്രിമിനല് കുറ്റങ്ങള് കണ്ടെത്തുന്നതില് പ്രഗല്ഭനായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2MucDoO

Comments

Archive

Contact Form

Send