ഒരു വർഷമായി ശമ്പളമില്ലാതെ ഏഷ്യൻ ഏജ്‌, ഡെക്കാൻ ക്രോണിക്കിൾ ജീവനക്കാർ

ന്യൂഡൽഹി > ദി ഏഷ്യൻ ഏജ്, ഡെക്കാൻ ക്രോണിക്കിൾ എന്നീ പ്രമുഖ പത്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല. പാപ്പരത്ത നടപടികൾ തുടരുന്ന ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിങ്സ് ലിമിറ്റഡിനു (ഡിസിഎച്ച്എൽ) കീഴിലാണ് രണ്ട് പത്രവും.

2020 ഒക്ടോബറിലാണ് 2019 ഡിസംബറിലെ ശമ്പളം കിട്ടിയതെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു. പിന്നീട് 2020 ഡിസംബറിൽ ജനുവരിയിലെ പകുതി ശമ്പളം ലഭിച്ചു. കേരളത്തിലെയടക്കം എഡിഷനുകൾ അടച്ചുപൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ മുൻ പ്രൊമോട്ടർമാർക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുകയാണ്. ജീവനക്കാർ ലേബർ കമീഷൻ, ഹൈക്കോടതി, ദേശീയ കമ്പനി ലോ ട്രിബ്യൂണൽ തുടങ്ങിയവയെ സമീപിച്ചെങ്കിലും പരിഹാരമായില്ല.



Credits National || Deshabhimani ​Online ​News https://ift.tt/35Vlsiv

Comments

Archive

Contact Form

Send