മുണ്ടേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

എടക്കര > പോത്ത്കല്ലിൽ ഗ്രാമസഭായോഗം കഴിഞ്ഞിറങ്ങിയ ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മുജീബ് റഹ്മാനെ വെട്ടിക്കൊല്ലാൻ ശ്രമം. ഗുരുതര പരിക്കേറ്റ മുജീബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കൊലക്കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ വി പി ഷൗക്കത്തിനെ പോത്ത്കല്ല് പൊലീസ് അറസ്റ്റ്ചെയ്തു. വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച പകൽ മൂന്നിനാണ് അക്രമം. കത്തികൊണ്ട് തലയ്ക്കാണ് വെട്ടിയത്. തടഞ്ഞതിനാൽ കൈയ്ക്കാണ് വെട്ടേറ്റത്. ആക്രമിച്ചശേഷം പ്രതി കത്തി റോഡിലിട്ട് ഓടി.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പി വി അൻവർ എംഎൽഎയെ മുണ്ടേരിയിൽ തടഞ്ഞ സംഘത്തിലും ഷൗക്കത്തുണ്ടായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പോത്ത്കല്ല് പഞ്ചായത്തിൽ യുഡിഎഫ് ഭരണം നഷ്ടപ്പെട്ട ശേഷം കോൺഗ്രസ് പ്രാദേശിക നേതാക്കൾ നിരവധി തവണ ഡിവൈഎഫ്ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/39F0sNV

Comments

Archive

Contact Form

Send