ദേശാഭിമാനി ലേഖകന്‍ ബാലരാമപുരം കൃഷ്ണന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം > സിപിഐ എം നേതാവും ദേശാഭിമാനി നേമം ഏരിയാ ലേഖകനുമായ ബാലരാമപുരം കൃഷ്ണന്കുട്ടി (70) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് ഏഴോടെ ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ബാലരാമപുരം തലയല് പനവിള ഉത്രട്ടാതി വീട്ടുവളപ്പില്.

കെഎസ്വൈഎഫിലൂടെ രാഷ്ട്രീയ പ്രവര്ത്തനത്തില് സജീവായ കൃഷ്ണന്കുട്ടി ബാലരാമപുരം മേഖലയില് രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളെ കൈത്തറി തൊഴിലാളികളെയും സാധാരണക്കാരെയും സംഘടിപ്പിച്ച് സധൈര്യം നേരിട്ട് സിപിഐ എമ്മിന്റെയും തൊഴിലാളികളുടെയും മുന്നേറ്റത്തിന് നേതൃപരമായ പങ്ക് വഹിച്ചു. 1970ല് ബാലരാമപുരവും മാറനെല്ലൂരുംകൂടി ഉള്പ്പെടുന്ന സിപിഐ എം ബാലരാമപുരം ലോക്കല് സെക്രട്ടറിയായി. പിന്നീട് ലോക്കല് കമ്മിറ്റി വിഭജിച്ചപ്പാള് ബാലരാമപുരം ലോക്കലിന്റെ സെക്രട്ടറി സ്ഥാനത്ത് ദീര്ഘകാലം തുടര്ന്നു.

അടിയന്തിരാവസ്ഥകാലത്ത് പൊലീസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും ക്രൂര ആക്രമണങ്ങള്ക്ക് ഇരയായി. ജയില്വാസവും അനുഷ്ഠിച്ചു. 1995 മുതല് 2000 വരെ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതിന് മുമ്പ് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാനുമായും പ്രവര്ത്തിച്ചു. കൈത്തറി, പീടിക തൊഴിലാളി, കര്ഷക തൊഴിലാളികളെ എന്നി അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്ക്കായി മുന്നില്നിന്ന് പ്രവര്ത്തിച്ചു. സിഐടിയു, കൈത്തറി തൊഴിലാളി യൂണിയന്, കൈത്തറി സഹകരണ സംഘം അസോസിയേഷന് എന്നിവയുടെ നേതൃസ്ഥാനത്ത് ജില്ലാ തലത്തില്വരെ നിരവധി സംഘടനാ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. നിലവില് ബാലരാമപുരം നോര്ത്ത് ലോക്കല് കമ്മിറ്റി അംഗമാണ്.

സംഘടനാപ്രവര്ത്തനത്തിനൊപ്പം അരനൂറ്റാണ്ടിലേറെയായി ദേശാഭിമാനി ലേഖകനായും പ്രവര്ത്തിച്ചുപോരുകയായിരുന്നു. തിരുവനന്തപുരം എഡിഷന് രൂപീകരിക്കുന്നതിന് മുമ്പേ ദേശാഭിമാനിയുടെ നേമം ഏരിയാ ലേഖകനായി നിസ്വാര്ഥ സേവനം ആരംഭിച്ചിരുന്നു. ലേഖകനായി അരനൂറ്റാണ്ട് പിന്നിട്ട അദ്ദേഹത്തെ 2019ല് ദേശാഭിമാനി ആദരിച്ചു.

ഭാര്യ: വി മധുമതി. മക്കള്: അഖില് (ബിസിനസ്), അനൂപ് (ബാലരാമപുരം സര്വീസ് സഹകരണ ബാങ്ക്).
മരുമക്കള്: ശ്രീലക്ഷ്മി, ജെ ആര് ആര്യ. സഹോദരങ്ങള്: ബാലചന്ദ്രന്, കമലാസനന്, പ്രഭാകരന്, സനല്കുമാര്, ഗീതകുമാരി.



Credits Kerala || Deshabhimani ​Online ​News https://ift.tt/39hCiZM

Comments

Archive

Contact Form

Send