മുഴങ്ങുന്ന ചിരിയും കുസൃതികളും മാഞ്ഞു; സിനിമാ മുത്തച്ഛന്‍ ഇനി ദീപ്ത സ്മരണ

പയ്യന്നൂര് > കോറോം പുല്ലേരി വാധ്യാരില്ലത്തെ കാരണവരുടെ കസേരയില് ആളൊഴിഞ്ഞു. വെള്ളിത്തിരയില്നിന്നും പ്രസാദാത്മകമായ മുഴങ്ങുന്ന ചിരിയും മുത്തച്ഛന് കുസൃതികളും മാഞ്ഞു. ജീവിതസായന്തനത്തില് വഴിതെറ്റിയെത്തിയ സിനിമലോകത്തിന്റെ മുത്തച്ഛന്, കാഴ്ചശീലങ്ങളെ ഉടച്ചുവാര്ത്ത മഹാനടന് ഇനി ദീപ്തസ്മരണ. കഴിഞ്ഞ ദിവസം അന്തരിച്ച നടന് ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് വ്യാഴാഴ്ച ഔദ്യോഗിക ബഹുമതികളോടെ നാട് യാത്രാമൊഴി നല്കി. വീട്ടുവളപ്പിലെ തറവാട്ടു ശ്മശാനത്തില് പകല് പന്ത്രണ്ടോടെയായിരുന്നു സംസ്കാരം. കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നാടിന്റെ നാനാതുറകളില് നിന്നുള്ളവര് അന്ത്യോപചാരം അര്പിച്ചു. പൊലീസ് സേനാംഗങ്ങള് ബ്യൂഗിള് മുഴക്കിയും സല്യൂട്ട് നല്കിയും ആദരമര്പ്പിച്ചു. മക്കളായ ഭവദാസനും കുഞ്ഞികൃഷ്ണനും അന്ത്യ കര്മങ്ങള്ക്ക് നേതൃത്വം നല്കി.

തൊണ്ണൂറ്റെട്ടു വയസ്സുവരെ അതിശയിപ്പിക്കുന്ന ആരോഗ്യത്തോടെയും ഓജസ്സോടെയും സജീവമായിരുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരിയെ ദിവസങ്ങള്ക്കു മുമ്പാണ് രോഗങ്ങള് അലട്ടിത്തുടങ്ങിയത്. ആദ്യം ന്യുമോണിയ. പിന്നാലെ കോവിഡും പിടികൂടി. എന്നാല്, വളരെ വേഗത്തില് കോവിഡിനെ തോല്പ്പിച്ച അദ്ദേഹം വീട്ടില് മടങ്ങിയെത്തി വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ബുധനാഴ്ച അന്ത്യം സംഭവിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടോടെ വീടിനുമുന്നില് പൊതു ദര്ശനത്തിനുവച്ച മൃതദേഹത്തില് രാഷ്ട്രീയ, സാമൂഹ്യ, കലാ--സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളുമുള്പ്പെടെ ധാരാളം പേര് അന്ത്യോപചാരമര്പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി തളിപ്പറമ്പ് ആര്ഡിഒ സൈമണ് ഫെര്ണാണ്ടസും സംസ്ഥാന സര്ക്കാരിനു വേണ്ടി പയ്യന്നൂര് തഹസില്ദാര് കെ ബാലഗോപാലനും സിപിഐ എമ്മിനു വേണ്ടി സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഐ മധുസൂദനന് എന്നിവരും പുഷ്പചക്രം അര്പ്പിച്ചു. കേരള ഹൈക്കോടതിക്കുവേണ്ടി കണ്ണൂര് കുടുംബക്കോടതി ജഡ്ജി എന് ആര് കൃഷ്ണ കുമാറും ജില്ലാ കോടതിക്കുവേണ്ടി എംഎസിടി ജഡ്ജി കെ പി തങ്കച്ചനും പുഷ്പചക്രം അര്പ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കണ്ണൂര് യുണിറ്റ് മാനേജര് സജീവ് കൃഷ്ണന് റീത്ത് സമര്പ്പിച്ചു.

പകല് 11ന് ചിതയിലേക്കെടുക്കുന്നതുവരെയും പ്രിയപ്പെട്ട മുത്തച്ഛനെ അവസാനമായി ഒരുനോക്കുകാണാന് ജനങ്ങള് എത്തിക്കൊണ്ടിരുന്നു. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്, സംവിധായകരായ ശ്രീജിത്ത് പലേരി, എം ടി അന്നൂര്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്, തൃക്കരിപ്പൂര് മുന് എംഎല്എ കെ കുഞ്ഞിരാമന്, പയ്യന്നൂര് നഗരസഭാ വൈസ് ചെയര്മാന് പി വി കുഞ്ഞപ്പന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല തുടങ്ങിയവരും അന്ത്യാഞ്ജലിയര്പ്പിച്ചു. സി കൃഷ്ണന് എംഎല്എക്കു വേണ്ടി പാവൂര് നാരായണന് പുഷ്പചക്രം അര്പ്പിച്ചു. കേരള ചലച്ചിത്ര അക്കാദമി, ചലച്ചിത്രസംഘടനകളായ അമ്മ, ഫെഫ്ക, മലബാര് ഫിലിം ഡയറക്ടേഴ്സ് ക്ലബ്, ഫിലിം പ്രൊഡ്യൂസേര്സ് ക്ലബ് എന്നിവയ്ക്കുവേണ്ടിയും മൃതദേഹത്തില് പുഷ്പചക്രം അര്പ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/363uzO2

Comments

Archive

Contact Form

Send