കർഷകനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യം ഭക്ഷ്യക്ഷാമത്തിലാകും: കെ കെ രാഗേഷ്‌ എംപി

തിരുവനന്തപുരം> സംയുക്ത കർഷകസമിതി തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ ഭരണഘടനാ വായനയും കർഷകസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. കർഷകസംഘം സംസ്ഥാന സെക്രട്ടറിയും സംയുക്ത കർഷകസമിതി കൺവീനറുമായ കെ എൻ ബാലഗോപാൽ കർഷകസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്യഗ്രഹ സമാപനയോഗം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി ഉദ്ഘാടനംചെയ്തു. കർഷകസമരം ചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളെ സഹായിക്കുന്ന രീതി തുടർന്നാൽ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലാകുമെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു.

സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, സംയുക്ത കർഷകസമിതി നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ, കെ സി വിക്രമൻ, വി പി ഉണ്ണിക്കൃഷ്ണൻ, വി എസ് പത്മകുമാർ, എം എം ബഷീർ, തമ്പാനൂർ രാജീവ്, കാവല്ലൂർ കൃഷ്ണൻനായർ, കോളിയൂർ സുരേഷ്, എ എം റൈസ് തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ചത്തെ സത്യഗ്രഹം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്തു. അഡ്വ. ആർ ജയദേവൻ അധ്യക്ഷനായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hzX9v2

Comments

Archive

Contact Form

Send