തൊടുപുഴ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കോ-ലീ-ബി സഖ്യം; താമര തണലിൽ കൈപ്പത്തി ഭദ്രം

തൊടുപുഴ > തൊടുപുഴ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യുഡിഎഫിൻ്റെ പരസ്യ കൂട്ടുകച്ചവടം. ഇരുകൂട്ടരും പരസ്പരം വോട്ടുകൾ നൽകി സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് വിജയിച്ചു. മുസ്ലിം ലീഗിൻ്റെ ഒരു പ്രതിനിധി മാത്രം ബിജെപിയുമായുള്ള ബന്ധത്തിൽ നിന്നും വിട്ടു നിന്നു. ലീഗിൻ്റെ മറ്റ് കൗൺസിലർമാർ ബിജെപിക്ക് വോട്ട് ചെയ്ത് വാർഡിലെ ജനങ്ങളെ വഞ്ചിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വിജയിക്കാൻ കേവല ഭൂരിപക്ഷമില്ലാത്ത യുഡിഎഫ് ബിജെപിയുമായി ധാരണയിൽ എത്തുകയായിരുന്നു. ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ മൂന്നെണ്ണം വീതം ഇരുപക്ഷവും പങ്കിട്ടെടുത്തു.
എൽഡിഎഫ് -14, യുഡിഎഫ് -13, ബിജെപി - എട്ട് എന്നിങ്ങനെയാണ് നഗരസഭാ കക്ഷിനില. സ്റ്റാൻഡിങ് കമ്മിറ്റിയിലെ തോൽവി ഉറപ്പായതോടെയാണ് യുഡിഎഫ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

കുമാരമംഗലത്തും കോൺ - ബിജെപി കൂട്ടുകെട്ട്

കുമാരമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലും കോൺഗ്രസ് ബിജെപി സഖ്യം മറ നീക്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തോടെ രണ്ട് ബിജെപി അംഗങ്ങൾ വിജയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച രണ്ട് യുഡിഎഫ് അംഗങ്ങളും സ്വതന്ത്ര അംഗവും ബിജെപി വോട്ട് നേടിയും വിജയിച്ചു.

എൽഡിഎഫ് അംഗങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എത്താതിരിക്കാനാണ് ബിജെപിയുമായി യുഡിഎഫ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oCPjDF

Comments

Archive

Contact Form

Send