പുതുപ്പള്ളി വിട്ട്‌ എങ്ങോട്ടുമില്ലെന്ന്‌ ഉമ്മൻചാണ്ടി


കോട്ടയം> പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി. നേമത്തോ വട്ടിയൂർകാവിലോ മത്സരിക്കുന്നുവെന്ന വാര്ത്ത ഉമ്മൻചാണ്ടി നിഷേധിച്ചു. സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ് തന്റെ ജീവിതം. - എന്തും ഏതും വാര്ത്തയാകുകയാണെന്നും ഉമ്മൻ ചാണ്ടിയുടെ പ്രതികരിച്ചു.

നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്ദ്ദേശം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ട്വെച്ച നിർദ്ദേശമായിരുന്നു. പലരും അതിനെ പിന്താങ്ങുകയും ചെയ്തോടെയാണ് ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടില്ലെന്ന് വ്യക്തമാക്കിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pzwHVs

Comments

Archive

Contact Form

Send