കര്‍ഷകസമരം: സുപ്രീം കോടതി ഇടപെടല്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍: ഐ എന്‍ എല്‍
കോഴിക്കോട് > ഒന്നര മാസമായി തുടരുന്ന കര്ഷക സമരത്തിന് മുന്നില് മുഖം നഷ്ടപ്പെട്ട നരേന്ദ്രമോഡി സര്ക്കാരിനെ സംരക്ഷിക്കാനുള്ള സുപ്രീം കോടതിയുടെ ഇടപെടല് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം അകറ്റുകയാണെന്ന് ഐഎന്എല് സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കുര്. കര്ഷകപ്രക്ഷോഭം അവസാനിപ്പിക്കാന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. അതിനു പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാവിധ ദുരഭിമാനവും ധിക്കാര മനോഗതിയും മാറ്റിവെച്ച് കര്ഷകരുമായി ചര്ച്ചക്കായി മുന്നോട്ടുവരണം.
അംബാനിയും അദാനിയും പ്രതിനിധാനം ചെയ്യുന്ന കോര്പ്പറേറ്റ് ശക്തികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് മോഡിസര്ക്കാര് ഒരിഞ്ച് പിന്നോട്ടുപോകില്ലെന്നുറപ്പാണ്. വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കുക മാത്രമാണ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. നിയമങ്ങള് ഉന്നത നീതിപീഠം സ്റ്റേ ചെയ്തത് തല്ക്കാലം സര്ക്കാരിനെ രക്ഷിക്കാനാണ്.
വിദഗ്ധ സമിതിയുടെ അഭിപ്രായമല്ല, കര്ഷക ജനകോടികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് പരിഗണിക്കപ്പെടേണ്ടതെന്ന് കാസിം ഇരിക്കൂര് പ്രസ്താവനയില് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2MYerXF
Comments