തില്ലങ്കേരി ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും പിടിച്ച്‌ എൽഡിഎഫ്‌; കളമശ്ശേരിയിൽ ലീഗിനെ ഞെട്ടിച്ച ജയം

തിരുവനന്തപുരം > തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തില്ലങ്കേരിയിലും കളമശ്ശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് വൻവിജയവുമായി എൽഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനായ കണ്ണൂർ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്തത് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചു. സ്ഥാനാർഥികളുടെ മരണങ്ങളെത്തുടർന്നാണ് ഏഴിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അഡ്വ. ബിനോയ് കുര്യനാണ് വിജയിച്ചത്. യുഡിഎഫിലെ ലിൻഡ ജയിംസിനെ ഏഴായിരത്തോളം വോട്ടുകൾക്കാണ് ബിനോയ് പരാജയപ്പെടുത്തിയത്. ആകെ പോള് ചെയ്ത വോട്ട് -32356. അഡ്വ. ബിനോയ് കുര്യന് – 18524, ലിന്ഡ ജയിംസ് – 11650, കെ ജയപ്രകാശ് (ബിജെപി) – 1329, ലിന്ഡ ബാബു – 419, മൈക്കിള് – 99.

യുഡിഎഫിന്റെ ഉറച്ച സീറ്റായിരുന്നു മലയോര മേഖലയായ തില്ലങ്കേരി. പക്ഷെ, ഇത്തവണ എല്ലാ പഞ്ചായത്തിലും എല്ഡിഎഫ് നേടി. യുഡിഎഫ് ശക്തി കേന്ദ്രമായ അയ്യങ്കുന്ന് പഞ്ചായത്തില് ആദ്യമായാണ് എല്ഡിഎഫ് ലീഡ് നേടുന്നത്. യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ മരണത്തേത്തുടര്ന്നാണ് തില്ലങ്കേരിയില് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. 24 അംഗ കണ്ണൂര് ജില്ലാ പഞ്ചായത്തില് എല്ഡിഎഫ് അംഗസംഖ്യ ഇതോടെ 17 ആയി.

കളമശേരി നഗരസഭയിലെ 37-ാം വാര്ഡില് നടന്ന ഉപതെരഞ്ഞെടുപ്പില് ലീഗ് കോട്ടയിൽ എല്ഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. എല്ഡിഎഫ് സ്ഥാനാര്ഥി റഫീഖ് മരയ്ക്കാര് 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫിലെ ലീഗ് സ്ഥാനാര്ഥി സമീലിനെയാണ് റഫീഖ് തോല്പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്ത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാര്ത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാര്ത്ഥിക്ക് 13 വോട്ടാണ് നേടാനായത്. ഇതോടെ നഗരസഭയില് കക്ഷിനില 20-20 എന്നായി.

സ്വതന്ത്ര സ്ഥാനാര്ഥി തെള്ളിയില് ജെ മാത്യുവിന്റെ മരണത്തെ തുടര്ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 42 വാര്ഡുകളുള്ള നഗരസഭയില് യുഡിഎഫിന് 19, എല്ഡിഎഫിന് 18, യുഡിഎഫ് വിമതര് രണ്ട്, സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്പേഴ്സണ് തെരെഞ്ഞെടുപ്പില് ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എല്ഡിഎഫിനെയും, ഒരു യുഡിഎഫ് വിമതന് യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടര്ന്ന് നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.

ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് വാർഡാണിത്. എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി. പഞ്ചായത്തിൽ എൽഡിഎഫിന് 13 ഉം ബിജെപിക്ക് 6 ഉം യുഡിഎഫിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.

കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാര്ഡില് യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്ഥി നൗഫല് 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചോല വാര്ഡിലും യുഡിഎഫ് വിജയിച്ചു. കോണ്ഗ്രസിലെ അനില്കുമാറിന്റെ വിജയം 70 വോട്ടുകള്ക്കാണ്.

കോഴിക്കോട് മാവൂര് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്ഡ് യുഡിഎഫ് നിലനിര്ത്തി. കോണ്ഗ്രസിലെ കെ സി വാസന്തി 27 വോട്ടിന് ജയിച്ചു. ജയത്തോടെ മാവൂരില് യുഡിഎഫിന് ഭൂരിപക്ഷമായി.

തൃശൂര് കോര്പറേഷന് പുല്ലഴി ഡിവിഷനില് യുഡിഎഫിന് വിജയിച്ചു. കോണ്ഗ്രസിലെ കെ രാമനാഥന് 998 വോട്ടുകള്ക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്രന് അഡ്വ. മഠത്തില് രാമന്കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കോര്പറേഷനില് ഇതോടെ ഇരു മുന്നണികള്ക്കും 24 സീറ്റ് വീതമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/362Qa9s

Comments

Archive

Contact Form

Send