'ആദരാഞ്ജലി എന്നാല്‍ ആദരവോടെയുള്ള കൂപ്പുകൈ എന്നര്‍ത്ഥം, ബഹുമാനമാണ്'; ചെന്നിത്തലയുടെ യാത്രയില്‍ വിശദീകരണവുമായി വീക്ഷണം

കൊച്ചി > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് യാത്രയ്ക്ക് ആദരാഞ്ജലി അര്പ്പിച്ച് പരസ്യം വന്നതില് ന്യായീകരണവുമായി കോണ്ഗ്രസ് മുഖപത്രം 'വീക്ഷണം'. ആദരാഞ്ജലി എന്ന വാക്ക് പ്രയോഗപരമായി തെറ്റല്ലെന്നും ആദരവോടെയുള്ള കൂപ്പുകൈ എന്നര്ത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങള് നടത്താറുള്ളതെന്നും വിശദീകരണക്കുറിപ്പില് വീക്ഷണം പറയുന്നു. ബഹുമാന അര്ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നതെന്നാണ് വീക്ഷണത്തിന്റെ പക്ഷം.

ഫൈനല് പ്രൂഫിന് ശേഷം മാറ്ററില് അത്തരമൊരു തിരുത്ത് വരുത്താന് ആര്ക്കും അധികാരമില്ലെന്നും പിന്നില് ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായി മാനേജ്മെന്റ് മുന്നോട്ടു പോകുമെന്നും വീക്ഷണം ഓണ്ലൈന് എഡിഷനില് പ്രസിദ്ധീകരിച്ച കുറിപ്പില് പറയുന്നു.

യുഡിഎഫ് പ്രചരണത്തിന് തുടക്കമിടുന്ന ദിവസം തന്നെ പാര്ടി മുഖപത്രത്തില് ചെന്നിത്തലയ്ക്കെതിരെ പരസ്യം വന്നത് കോണ്ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തില് അട്ടിമറി ശ്രമമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വീക്ഷണം എംഡിയും കെപിസിസി ജനറല് സെക്രട്ടറിയുമായ ജെയ്സണ് ജോസഫ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YsMiuc

Comments

Archive

Contact Form

Send