കണ്ണൂരില്‍ ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

കണ്ണൂര് > വയറിളക്കത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ആറുവയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്ഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോര്ട്ട് ചെയ്തത്. ജില്ലയില് ആദ്യമായാണ് ഷിഗല്ല രോഗം റിപ്പോര്ട്ട് ചെയ്യുന്നത്.

കുട്ടി ഇപ്പോള് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. കഴിഞ്ഞ 27നാണ് കുട്ടിക്ക് വയറിളക്കം തുടങ്ങിയത്. ഇതേ വീട്ടിലെ മറ്റ് രണ്ട് കുട്ടികള്ക്കും വയറിളക്കമുണ്ടായിരുന്നു. മൂവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. രണ്ടുപേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാളുടെ രോഗം ഭേദമാകാത്തതിനാല് നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് വി ബാലന്, വാര്ഡ് അംഗം കെ വി ശ്രീധരന് എന്നിവര് വീട് സന്ദര്ശിച്ചു. തൊടീക്കളം പിഎച്ച്സി മെഡിക്കല് ഓഫീസര് ഡോ. ഷെറീജ് ജനാര്ദനന്, ഹെല്ത്ത് ഇന്സ്പെക്ടര് എം ബദറുദ്ദീന് എന്നിവരുടെ നേതൃത്വത്തില് പ്രദേശത്തെ കിണര്വെള്ളം പരിശോധിക്കുകയും സൂപ്പര് ക്ലോറിനേഷന് നടത്തുകയും ചെയ്തു.




Credits Kerala || Deshabhimani ​Online ​News https://ift.tt/392ohza

Comments

Archive

Contact Form

Send