പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ
തിരുവനന്തപുരം> സംസ്ഥാന ബജറ്റില് പത്രപ്രവര്ത്തക പെന്ഷന് ആയിരം രൂപ വര്ധിപ്പിച്ച് 11, 000 രൂപയാക്കിയും പത്രപ്രവര്ത്തക ആരോഗ്യ ഇന്ഷുറന്സിനുള്ള സര്ക്കാര് വിഹിതം 50 ലക്ഷം രൂപയായി ഉയര്ത്തിയും മാധ്യമപ്രവര്ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്ക്, എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് എന്നിവരെ കേരള പത്രപ്രവര്ത്തക യൂണിയന് അഭിനന്ദിച്ചു.
വനിത മാധ്യപ്രവര്ത്തകര്ക്ക് തിരുവനന്തപുരത്ത് താമസ സൗകര്യം ഉള്പ്പെടെയുള്ള ബജറ്റിലെ നിര്ദ്ദേശങ്ങള് സ്വാഗതാര്ഹമാണെന്നും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല് സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2LWKuqw
Comments