സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി
തിരുവനന്തപുരം> സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രതിദിന സ്പെഷ്യൽ ട്രെയിനുകളായ കൊച്ചുവേളി–- മൈസൂർ, കെഎസ്ആർ ബംഗളൂരു –- കന്യാകുമാരി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയും മൈസൂർ കൊച്ചുവേളി ഫെബ്രുവരി രണ്ടുമുതൽ ഏപ്രിൽ ഒന്നുവരെയും കന്യാകുമാരി –-കെഎസ്ആർ ബംഗളൂരു ഫെബ്രുവരി മൂന്നുമുതൽ ഏപ്രിൽ രണ്ടുവരെയും സർവീസ് നീട്ടി.
ആഴ്ചതോറും സർവീസ് നടത്തുന്ന ട്രെയിനുകളായ അജ്മീർ ജങ്ഷൻ–- എറണാകുളം ജങ്ഷൻ, എറണാകുളം ജങ്ഷൻ –- അജ്മീർ ജങ്ഷൻ എന്നീ ട്രെയിനുകൾ ഫെബ്രുവരി അഞ്ച്, ഏഴ് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തും. ബറൂണി –- എറണാകുളം ജങ്ഷൻ ട്രെയിൻ ഫെബ്രുവരി മൂന്ന്, 10,17,24 മാർച്ച് മൂന്ന്,10,17,24,31 ദിവസങ്ങളിലേക്ക് കൂടി സർവീസ് നീട്ടി. എറണാകുളം ജങ്ഷൻ –- ബറൂണി ട്രെയിൻ ഫെബ്രുവരി ഏഴ്,14,21, 28, മാർച്ച് നാല് വരെ സർവീസ് നീട്ടി.
കൊച്ചുവേളി –- ഇൻഡോർ ട്രെയിൻ ഫെബ്രുവരി ആറ്,13,20,27, മാർച്ച് ആറ്, 13,20,27 വരെ സർവീസ് നടത്തും. ഇൻഡോർ –- കൊച്ചുവേളി ട്രെയിൻ ഫെബ്രുവരി എട്ട്, 22, മാർച്ച് ഒന്ന്, എട്ട്,15, 22, 29 ദിവസങ്ങളിൽ സർവീസ് നടത്തും. തിരുനെൽവേലി –- ബിലാസ്പുർ ട്രെയിൻ ഫെബ്രുവരി 7,14, 21, 28 മാർച്ച് ഏഴ്, 14,21,28 വരെ സർവീസ് നടത്തും. ബിലാസ്പുർ – തിരുനെൽവേലി ഫെബ്രുവരി ഒമ്പത്, 16, 23, മാർച്ച് രണ്ട്, ഒമ്പത്, 23, 30 ദിവസങ്ങളിൽ സർവീസ് നടത്തും.
ദ്വിവാര ട്രെയിനായ നാഗർകോവിൽ –- മുംബൈ സിഎസ്എംടി ഫെബ്രുവരി നാലുമുതൽ മാർച്ച് 28 വരെ ഞായർ, വ്യാഴം ദിവസങ്ങളിൽ സർവീസ് നടത്തും.
മുംബൈ സിഎസ്എംടി –- നാഗർകോവിൽ ട്രെയിൻ ഫെബ്രുവരി അഞ്ച്മുതൽ 29 മാർച്ച് വരെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സർവീസ് നടത്തും
എറണാകുളം ജങ്ഷൻ –- ഒഖ്വ ട്രെയിൻ ഫെബ്രുവരി മൂന്നുമുതൽ മാർച്ച് 31 വരെ വെള്ളിയാഴ്ചയും ബുധനാഴ്ചയും സർവീസ് നടത്തും.
ഒഖ്വ –- എറണാകുളം ജങ്ഷൻ ട്രെയിൻ ഫെബ്രുവരി ആറുമുതൽ ഏപ്രിൽ മൂന്നുവരെ തിങ്കളാഴ്ചയും ശനിയാഴ്ചയും സർവീസ് നടത്തും.
Credits Kerala || Deshabhimani Online News https://ift.tt/2YwfiRH
Comments