നിയമസഭയിൽ ലീഗിന് ബിജെപി പിന്തുണ; എം ഉമ്മറിന്റെ പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ
തിരുവനന്തപുരം > സ്പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിൻ്റെ പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാൽ പിന്തുണച്ചു.
തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതാണ്. പ്രമേയം അവതരിപ്പിക്കും മുന്നേ തന്നോട് ചോദിക്കാമായിരുന്നുവെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/362CgUW
Comments