കേരളത്തേയും ഗോവയേയും എന്തുകൊണ്ട് ബിജെപി ഗോവധനിരോധനത്തില്‍ നിന്നും ഒഴിവാക്കുന്നു; പരിഹാസവുമായി സിദ്ധരാമയ്യ

ന്യൂഡല്ഹി> ഗോവധ നിരോധന നിയമത്തിനെതിരെ പരിഹാസവുമായി കര്ണാടക മുന്മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 'ഇന്ത്യ മുഴുവന് ഗോവധം നിരോധിക്കണം എന്നാണ് ഞാന് ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തേയും ഗോവയേയും വടക്കുകിഴക്കന് സംസ്ഥാനങ്ങളേയും നിയമത്തില് നിന്ന് ഒഴിവാക്കുന്നത് '; സിദ്ധരാമയ്യ ചോദിച്ചു.

ഗോവധം നിരോധിക്കുകയാണെങ്കില് ലെതര് കയറ്റുമതിയും മൃഗങ്ങളില് നിന്ന് ഉല്പ്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഗോവധ നിരോധന നിയമത്തെ വിമര്ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.

ബിജെപിക്കാര് ഫാസിസ്റ്റുകളാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്ത്തു. ഗോ മാതയെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബിജെപിക്കാരില് എത്രപേര് അവരവരുടെ വീടുകളില് ഇത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.





Credits National || Deshabhimani ​Online ​News https://ift.tt/3i3oI0f

Comments

Archive

Contact Form

Send