ആര്യശ്രീക്ക് ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പുത്തന്‍ വീട്
കാസര്‍ഗോഡ്> ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയ്ക്ക് ട്രോഫികളും ഉപഹാരങ്ങളുമായി സന്തോഷത്തോടെ ഇനി വീട്ടിലെത്താം. സ്വന്തമായി വീടെന്ന താരത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കി കായികവകുപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു.
2 മുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് പുതിയ വീട്. 10 ലക്ഷം രൂപ ചെലവിലാണ് ബങ്കളത്ത് താരത്തിനായി കായികവകുപ്പ് വീട് ഒരുക്കിയത്. ചോര്‍ന്നൊലിക്കുന്ന ചെറിയൊരു ഷെഡില്‍ താമസിച്ചിരുന്ന ഫുട്ബോള്‍ താരത്തിന് ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല.
ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ആര്യശ്രീ അഞ്ച് തവണ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. 2018ല്‍ സബ് ജൂനിയര്‍ വനിതകളുടെ സാഫ് ഗെയിംസില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പ്രതിരോധ നിരയില്‍ ആര്യശ്രീയുണ്ടായിരുന്നു. മംഗോളിയയിലും ഭൂട്ടാനിലും നടന്ന വനിതകളുടെ ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ജേഴ്സിയണിഞ്ഞു.

ലോട്ടറി വില്പനക്കാരനായ അഛന് എ കെ ഷാജുവും അമ്മ പി വി ശാലിനിയും ഒരു സഹോദരനുമടങ്ങുന്നതാണ് കുടുംബം.താരത്തിന്റെ കഷ്ടത മുന്‍ എംപി പി കരുണാകരന്, സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് മാസ്റ്റര്‍, എം രാജഗോപാലന്‍ എംഎല്‍എ എന്നിവരും സിപിഐ എം ഏരിയ കമ്മറ്റിയും മന്ത്രിയെ അറിയിക്കുകയും ആര്യശ്രീയ്ക്ക് വീടിനായി നിവേദനം നല്‍കുകയും ചെയ്തിരുന്നു. സിപിഐ എംന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള ജനകീയ കമ്മറ്റി ആര്യശ്രീക്ക് വീട് നിര്‍മ്മിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനവും നടത്തിയിരുന്നു.
2019 സെപ്റ്റംബറില്‍ കാസര്‍ഗോഡ് ഔദ്യോഗിക പരിപാടി കഴിഞ്ഞ് വരും വഴി നീലേശ്വരത്ത് ആര്യശ്രീയെയും കുടുംബത്തെയും മന്ത്രി ഇ പി ജയരാജന് സന്ദര്‍ശിച്ചിരുന്നു. കായിക വകുപ്പില്‍ നിന്നും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി ആര്യക്ക് അന്ന് വാക്കും നല്‍കിയിരുന്നു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന് നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത, വൈസ് ചെയര്മാന് മുഹമ്മദ് റാഫി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി , സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി വി ബാലന് മാണിയാട്ട് നീലേശ്വരം നഗരസഭ മുന്‍ ചെയര്മാന് പ്രൊഫ കെ പി ജയരാജന് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം അനില്‍ ബങ്കളം, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്, കെ.ബാലകൃഷ്ണന് എം.രാജന് ടി വി കൃഷ്ണന് പള്ളം നാരായണന് വിവി വിജയമോഹനന്‍, ഷിനിത് കെ പ്രശസ്ത ഫുട്ബോള്‍ താരം എം.സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2LztjuK
Comments