മുന്നണിമാറ്റ വാർത്തകൾ അടിസ്ഥാന രഹിതം: എ കെ ശശീന്ദ്രൻ
കോഴിക്കോട്> ഇടതുമുന്നണിയിൽ നിന്ന് മാറേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻസിപി മുന്നണി വിടുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എൽഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അനവസരത്തിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും എൽഡിഎഫിൽ നടന്നിട്ടില്ല. ഒരു പാർട്ടി വരുമ്പോൾ വിട്ടുവീഴ്ച വേണ്ടിവരും.
അവകാശവാദം ഉന്നയിക്കാൻ ഓരോ കക്ഷിക്കും അവകാശമുണ്ട്. ചർച്ചയ്ക്കൊടുവിൽ തീരുമാനമെടുക്കും. സീറ്റ് മുന്നണി മാറ്റം എന്നിവ ചർച്ച ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. മാണി സി കാപ്പൻ പാല സീറ്റ് ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3pHY6Et
Comments