നക്‌സൽ വർഗീസ് വധം; നഷ്‌ടപരിഹാരം പരിഗണിക്കുമെന്ന സർക്കാർ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരം, തീരുമാനമെടുക്കാൻ നിർദ്ദേശം
കൊച്ചി > പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നക്സൽ വർഗീസിന്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന സർക്കാർ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരം.
വർഗീസ് കൊള്ളയും കൊലയും ഉൾപ്പെട്ട കേസുകളിലെ പ്രതിയാണെന്നും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണന്നുമുള്ള യുഡിഎഫ് സർക്കാരിന്റെ നിലപാട് തിരുത്തിയാണ് സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചത്. അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഹോദരൻ തോമസ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നടപടി. മൂന്നാഴ്ചക്കകം തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
Credits Kerala || Deshabhimani Online News https://ift.tt/3aiNIge
Comments