യുഡിഎഫിന് വോട്ടുതേടി വെൽഫെയർ ജാഥ; വിമര്‍ശനം ഇടതുപക്ഷത്തിനെതിരെ മാത്രം
മലപ്പുറം > നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുവേണ്ടി പ്രചാരണ ജാഥയുമായി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടി. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ജാഥകൾക്ക് തുടക്കമായി. മുസ്ലിം ന്യൂനപക്ഷങ്ങളിൽ ഇടതുപക്ഷ വിരോധം വളർത്തി യുഡിഎഫ് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജാഥയുടെ ഭാഗമായി വെൽഫെയർ പാർടി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ‘വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക’ ലഘുലേഖ ഇടതുപക്ഷത്തിനെതിരായ ആക്രമണമാണ്. കേന്ദ്ര സർക്കാരിനെ പേരിന് വിമർശിക്കുമ്പോൾ യുഡിഎഫിനെക്കുറിച്ച് പരാമർശമേയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് യുഡിഎഫിനുവേണ്ടി തയ്യാറാക്കിയതാണ് ലഘുലേഖയെന്ന് വ്യക്തം.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നുകാണിച്ചതിലുള്ള വിരോധമാണ് എൽഡിഎഫിനെതിരായ പ്രചാരണത്തിന് കാരണമെന്ന് ലഘുലേഖ സമ്മതിക്കുന്നു. വെൽഫെയർ പാർടിയെ മതമൗലികവാദ സംഘടനയായി മുദ്രകുത്തിയെന്നാണ് സിപിഐ എമ്മിനെതിരായ ആരോപണം. സിപിഐ എം വർഗീയത കളിക്കുകയാണെന്ന് പറയുമ്പോഴും ജമാഅത്തെ ബന്ധത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കളെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാകില്ലെന്ന യുഡിഎഫ് തീരുമാനത്തെക്കുറിച്ചും പരാമർശമില്ല.
Credits Kerala || Deshabhimani Online News https://ift.tt/2MAKInb
Comments