ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്
ജക്കാര്ത്ത> ഇന്തോനേഷ്യയിലെ ജക്കാര്ത്തയില് നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്ന്നുവീണതായി സ്ഥിരീകരിച്ചു. ജക്കാര്ത്തയില് നിന്ന് വെസ്റ്റ് കലിമന്തന് പ്രവിശ്യയിലെ പോന്റ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി 737-500 മോഡല് വിമാനം കാണാതായത്.
ശനിയാഴ്ച ജക്കാര്ത്തയില് നിന്ന് പറന്നുയര്ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.ശ്രീവിജയ എയര്ലൈന്സിന്റെ എസ്ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്ന്നത് ഇന്തോനേഷ്യ ഗതാഗത മന്ത്ര സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3nvlbZF
Comments