കൂടുതല്‍ സീറ്റ്: ലീഗിന്റെ ആവശ്യത്തില്‍ തെറ്റില്ലെന്ന് മുരളീധരന്‍

കോഴിക്കോട് > കേരളാ കോണ്ഗ്രസ് (മാണി) വിഭാഗത്തിന്റെ നിയമസഭാ സീറ്റുകള് വീതംവെക്കുമ്പോള് മുസ്ലിംലീഗിനും നല്കണമെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന് എംപി. എല്ജെഡി, കേരളാ കോണ്ഗ്രസ് സീറ്റുകള് പങ്കിടുമ്പോള് സീറ്റുകള് വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തെറ്റല്ല. അധിക സീറ്റിന് ആവശ്യമുയര്ത്തുമെന്ന വാര്ത്തകള്ക്കിടയിലാണ് പിന്തുണച്ചുള്ള മുരളീധരന്റെ രംഗപ്രവേശം.

നാല്തവണയില് കൂടുതല് ജയിച്ചവര് മത്സരിക്കുന്നതില് തെറ്റില്ലെന്നും മുരളി പറഞ്ഞു. സിറ്റിംഗ് എംഎല്എമാര്ക്ക് സീറ്റ് നല്കണം. യുവാക്കള്ക്കും സ്ത്രീകള്ക്കും കൂടുതല് പ്രാതിനിധ്യം നല്കണമെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.




Credits Kerala || Deshabhimani ​Online ​News https://ift.tt/38gvADY

Comments

Archive

Contact Form

Send