അടിസ്ഥാന വര്ഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില് വലിയ പങ്കുവഹിച്ച നേതാവ്: എ കെ ബാലന്‍
തിരുവനന്തപുരം> കെ വി വിജയദാസിന്റെ അകാല നിര്യാണത്തില് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മന്ത്രി എ കെ ബാലന്. വിജയദാസിന്റെ മരണവാര്ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്.
പാലക്കാട് ജില്ലയില് അടിസ്ഥാന വര്ഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില് വലിയ പങ്കുവഹിച്ച നേതാവാണ് വിജയദാസ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില് നടത്തിയ പ്രവര്ത്തനങ്ങളിലൂടെ കേരളത്തില് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഒരു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില് ആദ്യമായി ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്ക് രൂപം കൊടുത്തത് പാലക്കാട് ജില്ലയില് മീന്വല്ലത്താണ്.
വിജയദാസ് ആ പദ്ധതി യഥാര്ഥ്യമാക്കുന്നതില് സുപ്രധാന പങ്കുവഹിച്ചു. താന് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ആ പദ്ധതിക്ക് എല്ലാ സഹായങ്ങളും നല്കി.
എം എല് എ എന്ന നിലയിലും ചെറിയ കാലയളവില് മാതൃകാപരമായ പ്രവര്ത്തനമാണ് അദ്ദേഹം നടത്തിയത്. സഭക്കുള്ളിലും മണ്ഡലത്തിലും മികച്ച പ്രവര്ത്തനം നടത്തി ജനങ്ങള്ക്ക് പ്രിയങ്കരനായ ജനപ്രതിനിധിയായി. പട്ടികജാതി ക്ഷേമസമിതിയിലും അദ്ദേഹം നല്ല പ്രവര്ത്തനം നടത്തിയിരുന്നു.
പാലക്കാട് ജില്ലയില് എം നാരായണന്റെ വേര്പാടിനു ശേഷം താങ്ങാനാവാത്തതാണ് വിജയദാസിന്റെ വിയോഗം . വിജയദാസിന്റെ ഓര്മ്മക്കു മുന്നില് ഒരു പിടി രക്തപുഷ്പം അര്പ്പിക്കുന്നു. പാര്ടി പ്രവര്ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില് പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/3qx7QBM
Comments