എൻസിപിയും താനും എൽഡിഎഫിൽ തന്നെ: മാണി സി കാപ്പൻ

പാലാ > എൻസിപി എൽഡിഎഫിലെ ഘടകകക്ഷി തന്നെയാണെന്നതിൽ ആർക്കും തർക്കം വേണ്ടെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലാ സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. എൻസിപി ഒറ്റക്കെട്ടായി എൽഡിഎഫിൽ തുടരുമെന്ന് പാലായിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

മുന്നണി മാറ്റത്തെകുറിച്ച് ആലോചിച്ചിട്ടില്ല. അത്തരം വാർത്തകൾ ഭാവനാസൃഷ്ടി മാത്രമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. ചുരുങ്ങിയ കാലംകൊണ്ട് പാലായിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. തോട്ടം- പുരയിടം പ്രശ്ന പരിഹാരം, കന്യാസ്ത്രീകൾക്ക് ചരിത്രത്തിലാദ്യമായി റേഷൻകിറ്റ് എന്നിവ എൽഡിഎഫ് സർക്കാരാണ് നടപ്പാക്കിയതെന്നും മാണി സി കാപ്പൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pBibfA

Comments

Archive

Contact Form

Send