ചെന്നിത്തലയുടെ ഐശ്വര്യ യാത്രയ്‌ക്ക് "ആദരാഞ്ജലി'; കെപിസിസി വീക്ഷണത്തോട് വിശദീകരണം തേടി
തിരുവനന്തപുരം > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് "ആദരാഞ്ജലികള്' അര്പ്പിച്ച സംഭവത്തിൽ കോണ്ഗ്രസ് മുഖപത്രം വീക്ഷണത്തോട് വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി. വിവാദ പരസ്യത്തില് നടപടിയെടുക്കുമെന്നാണ് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു പിശക് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില് വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രയുടെ ഉദ്ഘാടനാര്ഥമിറക്കിയ ബഹുവര്ണ സപ്ലിമെന്റിലൂടെയാണ് വീക്ഷണത്തിന്റെ ആദരാജ്ഞലി. ചെന്നിത്തലമുതല് ഹൈദരലി ശിഹാബ്തങ്ങള്, മുല്ലപ്പള്ളിരാമചന്ദ്രന്, പി കെ കുഞ്ഞാലിക്കുട്ടി, എന്നിവരുടെ ഫോടോകള് നിരത്തിയാണ് ആദരാജ്ഞലി എന്ന് ചേര്ത്തിരിക്കുന്നത്.
വലിപ്പചെറുപ്പമില്ലാതെ യുഡിഎഫിലെ എല്ലാകക്ഷി നേതാക്കളുടെയും പടം ചേര്ത്ത് ആദരാജ്ഞലി നേരുന്നതില് വിവേചനം കാട്ടാതിരിക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ വീക്ഷണത്തിന്റെ അവസാനപേജിലാണ് അര്ഥമാത്രപ്രസക്തമായ പരാമര്ശം. ഐശ്വര്യകേരള യാത്രയുടെ പരാജയം തിരച്ചറിഞ്ഞ് ദീര്ഘദര്ശനം ചെയ്തിട്ട ശീര്ഷകമെന്ന സംസാരം സമൂഹമാധ്യമങ്ങളിലുണ്ട്.
അതേസമയം വീക്ഷണത്തില് സംഭവിച്ചത് സ്വാഭാവികമായ അച്ചടിപ്പിശകല്ലെന്നാണ് സൂചന. ഈയടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വമേകുന്ന സമിതി ചെയര്മാനായി ഉമ്മന്ചാണ്ടിയെ ഹൈക്കമാന്ഡ് നിയമിച്ച വാര്ത്ത ആദ്യ നാള് വീക്ഷണം മുക്കിയിരുന്നു. ഇതില് രോഷമുള്ള എ ഗ്രൂപ്പുകാര് അവസരംകാത്ത് ഐ വിഭാഗത്തിന് ആദരാഞ്ജലി നേര്ന്നതാണെന്നാണ് വിവരം.
Credits Kerala || Deshabhimani Online News https://ift.tt/39wAjlA
Comments