തിങ്കളാഴ്ച്ച മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി; പെൺമക്കളെ തലക്കടിച്ച് കൊന്ന് അധ്യാപക ദമ്പതികളുടെ ബലി
ഹൈദരാബാദ് > ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രണ്ട് പെൺമക്കളെ മാതാപിതാക്കൾ തലക്കടിച്ച് കൊന്നു. 22ഉം 27ഉം വയസ്സുള്ള പെൺമക്കളെയാണ് കൊന്നത്. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി "ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ ആര് റഹ്മാന് മ്യൂസിക് സ്കൂളില്‍ പഠിക്കുകയായിരുന്നു. കൊലപാതകം നടത്തിയ അച്ഛൻ കോളേജ് പ്രൊഫസറും അമ്മ സ്കൂൾ പ്രിൻസിപ്പലുമാണ്.
Credits National || Deshabhimani Online News https://ift.tt/3pgeRH5
Comments