കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: കൊച്ചിയില്‍ റിലയന്‍സിന്റെ സ്ഥാപനങ്ങളിലേയ്ക്ക് സിഐടിയു മാര്‍ച്ച്

കൊച്ചി> കര്ഷക പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യമായി റിലയന്സിന്റെ മാളുകളിലേയ്ക്കും പെട്രോള് പമ്പുകളിലേയ്ക്കും തൊഴിലാളികള് മാര്ച്ച് നടത്തി.

4 ലേബര്കോഡുകളും റദ്ദാക്കുക, 3 കാര്ഷിക നിയമങ്ങളും പിന്വലിക്കുക, വൈദ്യുതിഭേദഗതി ബില് പിന്വലിക്കുക,സ്വകാര്യവല്ക്കരണം നിര്ത്തുക, ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങള്ക്ക് പ്രതിമാസംമാസം 7500 രൂപ വീതം നല്കുക, എല്ലാദരിദ്രര്ക്കും ആളൊന്നിന് പത്ത് കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴില് ദിവസങ്ങള് 200 ആക്കി ഉയര്ത്തുക ദിവസവേതനം 700 രൂപയാക്കുക, നഗരങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുക, പുതിയ പെന്ഷന് പദ്ധതി ഉപേക്ഷിച്ചു മുമ്പത്തെ പെന്ഷന്പദ്ധതി പുനസ്ഥാപിക്കുക, എല്ലാവര്ക്കും സാമൂഹ്യസുരക്ഷ നല്കുക, സാര്വത്രിക സൗജന്യ ആരോഗ്യരക്ഷാപദ്ധതി നടപ്പിലാക്കുക, കോവിഡ് മരുന്നുകള് സൗജന്യമായി നല്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്ത്തിയാണ് സിഐടിയു മാര്ച്ച് നടത്തിയത്



റിലയന്സ് സ്ഥാപനങ്ങളില്ലാത്ത കേന്ദ്രങ്ങളില് ഐക്യദാര്ഢ്യസമരവും സംഘടിപ്പിച്ചു. വൈറ്റിലയില് രാവിലെ 10 ന് റിലയന്സ് മാളിലേയ്ക്ക് നടത്തിയ മാര്ച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കര്, സംസ്ഥാന സെക്രട്ടറി കെ.എന്.ഗോപിനാഥ്, കെ.ഡി.വിന്സെന്റ് എന്നിവര് അഭിവാദ്യം ചെയ്തു സംസാരിച്ചു.

എ.എന്.സന്തോഷ് അദ്ധ്യക്ഷനായ യോഗത്തില് എ.ജി ഉദയകുമാര് സ്വാഗതം പറഞ്ഞു.തൃപ്പൂണിത്തുറയിലെ റിലയന്സ് ഔട്ട്ലെറ്റിലേക്ക് നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ് പി.ആര്.മുരളീധരന് ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂരില് റിലയന്സിന്റെ പിഎംഎസ് മാളിലേയക്ക് നടന്ന മാര്ച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ എന് സി മോഹനന് ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴയില് നടത്തിയ മാര്ച്ച് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മോഹനന് ഉദ്ഘാടനം ചെയ്തു.പറവൂരില് റിലയന്സ് സൂപ്പര് മാര്ക്കറ്റിലേയ്ക്ക് നടന്ന മാര്ച്ച് ജില്ലാ വൈസ് പ്രസിഡന്റ് എം ബി സ്യമന്തഭദ്രന് ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര, കോലഞ്ചേരി,ആലുവ, കോതമംഗലം , കരുവേലിപ്പടി,കൂത്താട്ടുകുളം,കാലടി,പള്ളുരുത്തി, ആലങ്ങാട് , വൈപ്പിന്, മുളന്തുരുത്തി,അങ്കമാലി, അത്താണി എന്നിവിടങ്ങളിലും ഐക്യദാര്ഢ്യ മാര്ച്ച് നടന്നു




Credits Kerala || Deshabhimani ​Online ​News https://ift.tt/3hDJQtI

Comments

Archive

Contact Form

Send