ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് മേല്നോട്ട സമിതി ചെയര്‍മാന്‍; ചെന്നിത്തല സമിതിയംഗം
ന്യൂഡല്ഹി > നിയമസഭാ തെരഞ്ഞെടുപ്പ് മേല്നോട്ട സമിതി ചെയര്മാനായി ഉമ്മന്ചാണ്ടിയെ കോണ്ഗ്രസ് തീരുമാനിച്ചു. സംഘടനാ ജനറല് സെക്രട്ട കെ സി വേണുഗോപാലിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് പത്തംഗസമിതിയെയും രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമിതിയംഗം മാത്രമായാണ് തീരുമാനിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്, കെ മുരളീധരന് എംപി എഐസിസി ജനറല് സെക്രട്ടറിമാരായ താരിഖ് അന്വര്, കെ സി വേണുഗോപാല് എന്നിവരും സമിതിയിലുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/35M1RkP
Comments