പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി
കൊച്ചി> പെട്രോൾ, ഡീസൽ വില വീണ്ടും കേന്ദ്രം വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ജനുവരിയിൽ രണ്ടാംതവണയാണ് വില കൂട്ടുന്നത്. ഇതോടെ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോള് വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള് വില 84.61 രൂപ, ഡീസല് വില 78.72 രൂപ. കോഴിക്കോട് പെട്രോള് വില 84.66 രൂപ, ഡീസല് വില 78.77 രൂപയായി .
മുംബൈയിൽ പെട്രോളിന് 91.07 രൂപയും ഡീസലിന് 81.34 രൂപയുമായി. ഡൽഹിയിൽ പെട്രോളിന് 84.45 രൂപയും ഡീസലിന് 74.63 രൂപയുമാണ് വില.
Credits Kerala || Deshabhimani Online News https://ift.tt/3sldgSe
Comments