ഗാന്ധി രക്തസാക്ഷിത്വ ദിനം; ‘ഒന്നിച്ചിരിക്കാം’ ഡിവൈഎഫ്‌ഐ ക്യാമ്പയിൻ നാളെ

തിരുവനന്തപുരം > ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 73 വർഷം പൂർത്തീകരിക്കുന്ന 30ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ‘സംസ്ഥാനത്തെ എല്ലാ മേഖലാകേന്ദ്രങ്ങളിലും ഗാന്ധിയെ മറക്കരുത്; ഇന്ത്യ തോൽക്കരുത്' എന്ന മുദ്രാവാക്യമുയർത്തി യുവജന റാലിയും പൊതുയോഗവും സംഘടിപ്പിക്കും. സംസ്ഥാനത്തെ മേഖലാകേന്ദ്രങ്ങളിലും ‘ഒന്നിച്ചിരിക്കാം’ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കും.

മേഖല കേന്ദ്രീകരിച്ച് യുവജനറാലിയും പൊതുസമ്മേളനവും നടത്തും. സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എറണാകുളം അമ്പലമുകളിലും സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കോഴിക്കോട് ഒഞ്ചിയത്തും പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എസ് കെ സജീഷ് എറണാകുളം കിഴക്കമ്പലത്ത് പരിപാടിയുടെ ഭാഗമാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aj6e8a

Comments

Archive

Contact Form

Send