സുപ്രീംകോടതി നിയോഗിച്ച സമിതി അംഗങ്ങളെല്ലാം കര്‍ഷക നിയമങ്ങളുടെ പ്രചാരകര്‍
കൊച്ചി > കേന്ദ്രസര്ക്കാരിന്റെ കര്ഷക നിയമങ്ങളെക്കുറിച്ച് പഠിക്കാന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗങ്ങളെല്ലാം ഈ നിയമങ്ങളുടെ പ്രചാരകര്. വിവാദ നിയമങ്ങളെ അനുകൂലിച്ച് ലേഖനങ്ങള് എഴുതുകയും പ്രസ്താവനകള് ഇറക്കുകയും ചെയ്തവരാണ് സമിതി അംഗങ്ങളായ നാല് പേരും. ഇവരുമായുള്ള ചര്ച്ചയ്ക്ക് എന്ത് പ്രസക്തിയെന്നാണ് കര്ഷകരുടെ ചോദ്യം.




അറിയപ്പെടുന്ന നവലിബറല് സാമ്പത്തിക വിദഗ്ധനാണ് സമിതി അംഗമായ ഡോ.അശോക് ഗുലാത്തി. 'കാര്ഷിക നിയമങ്ങള് ശരിയായ ദിശയിലാകുന്നത് എന്തുകൊണ്ട്' എന്ന ലേഖനം 'ഇന്ത്യന് എക്സ്പ്രസി'ല് ഇദ്ദേഹം എഴുതുകയും ചെയ്തിട്ടുണ്ട്. കാര്ഷിക നിയമത്തില് ഒരു തരത്തിലും വെള്ളം വെള്ളം ചേര്ക്കരുത് എന്ന് നിലപാടെടുത്ത ആളാണ് സമിതിയംഗമായ ഡോ. പി കെ ജോഷി. കാര്ഷിക നിയമം കൃഷിക്കാര്ക്ക് പുതിയ അവസരങ്ങള് സൃഷ്ടിക്കുന്നതാണെന്നും ഇവ പിന്വലിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നുമാണ് സമിതി അംഗമായ അനില് ഖന്വാദ് പ്രസ്താവിച്ചിട്ടുള്ളത്. മുന് രാജ്യസഭാ അംഗമായ ഭൂപീന്ദര് സിംഗ് മന് കര്ഷക നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട ഭാരതീയ കിസാന് യൂണിയന്റെ നേതാവാണ്. ഇദ്ദേഹത്തെയും സുപ്രീംകോടതി പ്രത്യേക സമിതിയില് ഉള്പ്പെടുത്തി.
Credits National || Deshabhimani Online News https://ift.tt/3bxu8PO
Comments