കേന്ദ്രബജറ്റവതരണം തുടങ്ങി; ആത്മനിർഭർ ഭാരത് തുടരും
ന്യുഡൽഹി> കേന്ദ്രബജറ്റ് 2021 ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി. കോവിഡ് പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും കോവിഡ് രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതിയെന്നും ഇത് പ്രതിസന്ധികാലത്തെ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള സമ്പദ്ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. ആത്മനിർഭർ ഭാരത് തുടരുമെന്നും മന്ത്രി. കർഷകസമരത്തെ ചൊല്ലി പാർലമെൻ്റിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധബഹളത്തിനിടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്.രാജ്യത്തെ ആദ്യ കടലാസ് രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.
* സാമ്പത്തിക പുനഃസ്ഥാപനത്തിന് സര്ക്കാര് പ്രതിജ്ഞാബദ്ധം. 27 ലക്ഷത്തിന്റെ ആത്മനിര്ഭാരത് പാക്കേജ് പ്രഖ്യാപിച്ചു
* ലോക്ഡൗൺ കാലത്തെ സർക്കാർ നടപടികൾ ജനങ്ങളെ തുണച്ചു . ആത്മനിർഭർ പാക്കേജുകൾക്കായി ജി.ഡി.പിയുടെ 13 ശതമാനം ചിലവഴിച്ചു
* ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പദ്ധതി; കോവിഡ് വാക്സിനായി 35,000 കോടി മാറ്റിവെച്ചു
* രാജ്യത്ത് പുതിയ 15 എമർജൻസി ഹെൽത്ത് സെന്ററുകൾ. കോവിഡിനെതിരായ പോരാട്ടം തുടരും, കോവിഡ് വാക്സിനായി 35000 കോടി രൂപ
* ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപെടുത്തും. നഗര-ഗ്രാമീണ മേഖലകളിലായി 28,000 ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കും
* അർബൻ ക്ലീൻ ഇന്ത്യ മിഷനായി 1.41 ലക്ഷം കോടിയുടെ പദ്ധതി; ജലജീവൻ മിഷന് 2.87 ലക്ഷം കോടി
* നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ കേരളത്തിനും ബംഗാളിനും പരാമർശം
* കേരളത്തിന് 65000 കോടിയുടെ റോഡുകൾ. 600 കിലോമീറ്റർ കന്യാകുമാരി‐ മുംബൈ പാത.
* ബംഗാളിന് 25000 കോടി. തമിഴ്നാട്ടിലെ റോഡ് വികസനത്തിന് ഒരു ലക്ഷം കോടി
* രാജ്യത്തിന്റെ വികസനത്തിനായി പ്രത്യേക സാമ്പത്തിക ഇടനാഴികൾ. ദേശീയപാത വികസനത്തിനായി 55,000 കോടി
* റെയിൽവേക്കായി 1,10,055 കോടി അനുവദിച്ചു. ടൂറിസം കോച്ചുകളിൽ ആധുനികവത്കരണം .
* കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടിയുടെ സഹായം. 11.5 കിലോമീറ്റർ ദൂരംകൂട്ടും
* വൻകിട തുറമുഖങ്ങളുടെ നടത്തിപ്പിൽ സ്വകാര്യവത്കരണം .
* വായു മലിനീകരണം തടയാന് 2217 കോടിയുടെ പാക്കേജ്
* സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷം ഉപയോഗ അനുമതി. വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലം 15 വർഷം
* ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം . നിയമത്തിൽ ഭേദഗതി. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി . നിലവിലെ പരിധി 49 ശതമാനം.
* ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 20,000 കോടി
Credits National || Deshabhimani Online News https://ift.tt/2NX5SwR
Comments