കെ എം ഷാജി എംഎല്എയ്ക്ക് ഹൃദയാഘാതം; കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്> കെ എം ഷാജി എംഎല്എയ്ക്ക് ഹൃദയാഘാതം.സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്
ഇന്ന് നടത്തിയ ആന്റിജന് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അഴിക്കോട് സ്കൂളിലെ കോഴ ആരോപണത്തെ തുടര്ന്ന് വിജിലന്സ് സംഘം ഷാജിയെ ചോദ്യം ചെയ്തിരുന്നു. എം എല് എയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് ഉദ്യോഗസ്ഥര് നിരീക്ഷണത്തില് പോയേക്കും.
Credits Kerala || Deshabhimani Online News https://ift.tt/38rlFeU
Comments