വനിതാ സ്ഥാനാർഥി; സുന്ദര മുഖമുള്ളവർ നിരാശരാകും: മജീദ്‌

കണ്ണൂർ > തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുമെന്ന നിലയിൽ ചില സ്ത്രീകൾ സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോപ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സുന്ദരമായ മുഖമുള്ളവർ നിരാശരാകേണ്ടിവരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

കണ്ണൂരിൽ വനിതാ ലീഗ് ജനപ്രതിനിധി സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് സ്ഥാനാർഥികളെന്ന പേരിൽ നേരത്തേത്തന്നെ ചില മുഖങ്ങൾ അവതരിപ്പിക്കുകയാണ്. ഇതിന് പാർടിയുമായി ബന്ധമില്ല. എത്ര സീറ്റ് അധികം ചോദിക്കണമെന്ന കാര്യത്തിൽ ലീഗ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന കാര്യം സംബന്ധിച്ച് പാർടി തീരുമാനം പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/365imZ9

Comments

Archive

Contact Form

Send