റിപ്പബ്ലിക് ദിനത്തിലെ കര്ഷകരുടെ ട്രാക്ടര് റാലിക്ക് അനുമതി
ന്യൂഡല്ഹി> റിപ്പബ്ലിക് ദിനത്തിലെ കര്ഷകരുടെ ട്രാക്ടര് റാലിക്ക് അനുമതി നല്കി ഡല്ഹി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന 20 മിനിറ്റ് ചര്ച്ചയിലും കര്ഷക ബില്ല് സംബന്ധിച്ച് തീരുമാനമാകാഞ്ഞതിന് പിന്നാലെയാണ് ഡല്ഹി പൊലീസ് റാലിക്ക് അനുമതി നല്കിയിരിക്കുന്നത്.
സൈന്യത്തിന്റെ പരേഡില് പ്രധാനമന്ത്രി പങ്കെടുക്കുമ്പോള് ഹരിയാന, പഞ്ചാബ്, വടക്കന് ഉത്തര്പ്രദേശ് എന്നിവിടങ്ങളില് നിന്നടക്കം ആയിരക്കണക്കിന് കര്ഷകര് ഡല്ഹിയിലേക്ക് മാര്ച്ച് നടത്തുമെന്ന് കര്ഷക നേതാക്കള് പറഞ്ഞു. റൂട്ട് മാപ്പ് തീരുമാനിക്കാന് കര്ഷകരും പൊലീസും തമ്മില് ചര്ച്ച നടത്തും. റാലി സമാധാനമായിരിക്കുമെന്നും സംഘടനകള് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3qHxdkD
Comments