കോവിഡോ, അടിച്ചോടിക്കും ഇവർ ; സേവനം തികച്ചും സൗജന്യം‌


കരുനാഗപ്പള്ളി
കോവിഡ് ബാധിച്ചവരുടെ വീട് അണുവിമുക്തമാക്കാൻ ആരുമൊന്ന് ശങ്കിക്കും. എന്നാൽ, കരുനാഗപ്പള്ളിയിൽ രണ്ട് പെൺകുട്ടികളുണ്ട്. വിളി വരേണ്ട താമസം അണുനാശിനിയുമായി അവർ ഓടിയെത്തും. ഡിവൈഎഫ്ഐ ക്ലാപ്പന വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗങ്ങളായ തൃപദി ജയിനും അഭിരാമിയുമാണ് കോവിഡിനെ തുരത്തുന്ന പെൺപോരാളികൾ.

ഭാരമുള്ള അണുനാശിനി നിറച്ച ടാങ്ക് ചുമലിലേറ്റി സ്പ്രേ പമ്പുമായാണ് ഇരുവരുടെയും സഞ്ചാരം. സേവനം തികച്ചും സൗജന്യം. ഇതിനകം പത്തിലധികം വീടുകൾ ശുചീകരിച്ചു. എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയും ശാസ്താംകോട്ട ഡിബി കോളേജ് ഡിഗ്രി വിദ്യാർഥിയുമാണ് തൃപദി. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റാണ് അഭിരാമി. കോവിഡ് വ്യാപന കാലത്ത് സാനിറ്റൈസറും മാസ്കും ഉൾപ്പെടെ തയ്യാറാക്കി വിതരണം ചെയ്തിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cjfOuB

Comments

Archive

Contact Form

Send