ഒരു വർഷത്തേക്ക്‌ നിയമം നടപ്പാക്കാതിരിക്കാമെന്ന്‌ കേന്ദ്രം; പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്‌ കർഷകർ

ന്യൂഡല്ഹി > കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്ന കര്ഷരും കേന്ദ്രസര്ക്കാരുമായി നടന്ന പത്താംവട്ട ചര്ച്ചയും പരാജയപ്പെട്ടു. നാല്പ്പതോളം കര്ഷക സംഘടനാ നേതാക്കളാണ് ചര്ച്ചയില് പങ്കെടുത്തത്. സര്ക്കാര് ഈ നിയമങ്ങള് പിന്വലിച്ച ശേഷം ചര്ച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കില് മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് ഇന്നത്തെ യോഗത്തില് കര്ഷക സംഘടനകള് മുന്നോട്ടുവെച്ചിരുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്, പീയുഷ് ഗോയല് തുടങ്ങിയവരാണ് കേന്ദ്രസര്ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഡല്ഹിയിലെ വിജ്ഞാന് ഭവനിലായിരുന്നു ചര്ച്ച.

കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതോടെയാണ് ചര്ച്ച പരാജയപ്പെട്ടത്. കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ ചർച്ചയിൽ നിലപാടെടുത്തെങ്കിലും ഈ നിർദേശം കർഷക സംഘടന നേതാക്കൾ തള്ളി. എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച.



Credits National || Deshabhimani ​Online ​News https://ift.tt/39Mj7rn

Comments

Archive

Contact Form

Send