കാർഷികനിയമം; സ്വകാര്യ ബില്ലുകളുമായി കെ കെ രാഗേഷ്‌

ന്യൂഡൽഹി > മോഡി സർക്കാരിന്റെ മൂന്ന് കാർഷിക നിയമവും പിൻവലിക്കാൻ നിർദേശിച്ചുള്ള സ്വകാര്യ ബില്ലുകൾക്ക് കെ കെ രാഗേഷ് രാജ്യസഭയിൽ അവതരണാനുമതി തേടി. മൂന്ന് നിയമവും ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബില്ലുകൾ. കൃഷി, വിപണി–- വില എന്നിവ ഭരണഘടനയുടെ സംസ്ഥാന പട്ടികയിലാണ്. അതിനാൽ കേന്ദ്രം ഈ നിയമങ്ങൾ കൊണ്ടുവന്നത് ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. മൂന്ന് നിയമവും പിൻവലിക്കണം–- പിൻവലിക്കൽ ബില്ലുകളുടെ ലക്ഷ്യവും കാരണവും വിശദമാക്കിയുള്ള പ്രസ്താവനയിൽ രാഗേഷ് വ്യക്തമാക്കി.



Credits National || Deshabhimani ​Online ​News https://ift.tt/3crAxwi

Comments

Archive

Contact Form

Send