പനച്ചൂരാന്റെ മരണം സാംസ്‌കാരിക- സിനിമാ മേഖലയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം> കവിയും ഗാനരചയിതാവുമായ അനില് പനച്ചൂരാന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില് നിന്ന്, കഥപറയുമ്പോള് എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള് മലയാളി മനസ്സില് എന്നും തങ്ങി നില്ക്കും.
അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/356U2pn
Comments