മോഡിയെ പുകഴ്‌ത്തി ഐഎൻടിയുസി നേതാവ്‌; ഉദ്‌ഘാടകനായി ശ്രീധരൻപിള്ള

തിരുവനന്തപുരം> ഐഎൻടിയുസി സംഘടിപ്പിച്ച പരിപാടിയിൽ നേതാവിന്റെ മോഡി സ്തുതി. മോഡിയുടെ ഭരണത്തിൽ ആനന്ദം പകരുന്ന പല ഉത്തരവുകളും ഉണ്ടായെന്നാണ് ഐഎൻടിയുസി ഓൾ ഇന്ത്യ ഓർഗനൈസിങ് സെക്രട്ടറിയും കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഫെഡറേഷൻ പ്രസിഡന്റുമായ ആർ എം പരമേശ്വരന്റെ പ്രശംസ. മിസോറം ഗവർണറും ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരൻപിള്ളയെയും ആർഎസ്എസ് സംഘാടകനും മുതിർന്ന നേതാവുമായ രാമൻപിള്ളയെയും ക്ഷണിച്ചുവരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള മോഡി സർക്കാരിന്റെ പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി ശ്രം യോഗി മന്ധൻ യോജനയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ഐഎൻടിയുസി സംഘടിപ്പിച്ച ചടങ്ങ് പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്തു. മിസോറം ഗവർണർ ചടങ്ങിൽ പങ്കെടുത്തതിനാൽ ഇതൊരു പുണ്യദിവസമാണെന്നും അദ്ദേഹത്തെപ്പോലെ ഉന്നതനായൊരാൾ എത്തിയതിൽ അതീവ സന്തോഷമുണ്ടെന്നും ഐഎൻടിയുസി നേതാവ് മുഖ്യപ്രഭാഷണത്തിൽ പ്രശംസിച്ചു.

കേന്ദ്ര സർക്കാരിന്റെ പെൻഷൻ യോജന നടപ്പാക്കിയ ഐഎൻടിയുസി സംഘടനയെയും നേതാവ് പരമേശ്വരനെയും അഭിനന്ദിക്കുന്നതായി ശ്രീധരൻപിള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി വി ആനന്ദബോസ്, ആലിയാട് സുരേന്ദ്രൻ, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ അംഗം ചന്ദ്രശേഖരൻ, കണ്ണൂർ ബേബി എന്നിവരും പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Yv7Rdy

Comments

Archive

Contact Form

Send