ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; പഞ്ചാബില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു
ചണ്ഡീഗഡ് > ഹരിയാനയിലും പഞ്ചാബിലും കര്ഷകര്ക്ക് നേരെ അക്രമം. ഹരിയാനയിലെ കര്ണാലില് മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടാര് പങ്കെടുക്കുന്ന വേദിയിലേക്ക് മാര്ച്ച് ചെയ്ത കര്ഷകര്ക്കെതിരെയാണ് നടപടി. കര്ഷകര്ക്ക് നേരെ പൊലീസ് കണ്ണീര്വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
കാര്ഷിക നിയമങ്ങളെ അനുകൂലിച്ച് കിസാന് മഹാപഞ്ചായത്ത് എന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. പൊലീസ് അക്രമത്തെയും അതിജീവിച്ചാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് കര്ഷകര് നൂറ് കണക്കിന് ട്രാക്ടറുകളിലായി എത്തിയത്. മുഖ്യമന്ത്രി ഇറങ്ങേണ്ടിയിരുന്ന ഹെലിപാഡും കര്ഷകര് കയ്യടക്കി. പ്രതിഷേധം ശക്തമാണെന്ന് അറിഞ്ഞതോടെ പരിപാടിയില് പങ്കെടുക്കില്ലെന്ന് മനോഹര്ലാല് അറിയിച്ചു.
പഞ്ചാബിലെ ജലന്ധറില് ബിജെപി സംഘടിപ്പിച്ച കര്ഷക നിയമത്തെ അനുകൂലിച്ചുള്ള പരിപാടിക്കെതിരെ കര്ഷകര് നടത്തിയ മാര്ച്ചിലും സംഘര്ഷമുണ്ടായി. ബിജെപി പ്രവര്ത്തകര് കര്ഷകരെ കയ്യേറ്റം ചെയ്തു.
Credits National || Deshabhimani Online News https://ift.tt/3oAm0Sb
Comments