സോളാര്‍ കേസ്: ഏത് ഏജന്സി വേണമെങ്കിലും വരട്ടെയെന്ന് ഉമ്മന്‍ചാണ്ടി; ഒറ്റക്കെട്ടായി നേരിടുമെന്ന് ചെന്നിത്തല
തിരുവനന്തപുരം> സോളാര് കേസുകള് സിബിഐക്ക് വിടാന് സര്ക്കാര് തീരുമാനിച്ചിരിക്കെ വിഷയം രാഷ്ട്രീയമായി നേരിടുമെന്ന് ആ
വര്ത്തിച്ച് കോണ്ഗ്രസ് നേതാക്കള് രംഗത്ത്. സോളാര് കേസ് പൊടിതട്ടി എടുക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്ക്കാര് കേസ് സിബിഐക്ക് വിട്ടതെന്നാണും ചെന്നിത്തല പറയുന്നു. അന്വേഷണം രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പൊലീസ് അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ ദുരുദ്യേശത്തോടെയാണെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം .തുടര് ഭരണത്തിന് സോളാര് കേസ് പ്രചാരണമാണ് ഉദ്ദേശിക്കുന്നതെങ്കില് അത് വ്യാമോഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോളാര് കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന് എം പിയും പ്രതികരിച്ചു
അതേസമയം കേസ് സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന് ശ്രമിക്കില്ലെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു. സിബിഐയെ പേടിയില്ല, ഏത് ഏജന്സി വേണമെങ്കിലും വരട്ടെ. ആരുവേണമെങ്കിലും അന്വേഷിക്കട്ടെ എന്ന നിലപാടിലാണുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.
എട്ട് വര്ഷത്തിനിടെ ഒരിക്കല് പോലും ഈ കേസിനെ തടസപ്പെടുത്താന് ശ്രമിച്ചിട്ടില്ല. സോളാര് കേസ് സിബിഐയ്ക്ക് വിട്ട നടപടി സംസ്ഥാന സര്ക്കാരിനു തന്നെ തിരിച്ചടിയാകും. പരാതിക്കാരി വീണ്ടും പരാതി നല്കിയതില് ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങള്ക്ക് അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുയര്ത്തിയ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3oh2ARc
Comments