രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ അനുമതിക്ക് ശുപാര്‍ശ
ന്യൂഡല്ഹി > സിറം ഇന്സ്റ്റിറ്റ്യൂട്ട് നിര്മിക്കുന്ന കോവിഷീല്ഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്കി. ഉപാധികളോടെ വാക്സിന് ഉപയോഗിക്കാനാണ് അനുമതി നല്കിയത്. ഇന്ന് ഡല്ഹിയില് ചേര്ന്ന വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനം. വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ അനുമതി ഉടന് ലഭിക്കുമെന്നാണ് സൂചനകള്.
ഓക്സ്ഫോഡ് സര്വകലാശാലയുടെ സഹകരണത്തോടെയാണ് വാക്സിന് വികസിപ്പിക്കുന്നത്. സിറം 50 ദശലക്ഷം ഡോസുകള് ശേഖരിച്ചിട്ടുണ്ട്. അതില് ഭൂരിഭാഗവും രാജ്യത്ത് ഉപയോഗിച്ചേക്കും. മറ്റ് രണ്ട് വാക്സിനുകളുടെ അപേക്ഷകളില് പരിശോധന തുടരുകയാണ്.
Credits National || Deshabhimani Online News https://ift.tt/352LkZj
Comments