ട്രംപ് അനുകൂലികളുടെ അക്രമസമരത്തില്‍ ഇന്ത്യന്‍ പതാക വീശിയത് മലയാളി

വാഷിംഗ്ടണ്> യുഎസ് പാര്ലമെന്റായ ക്യാപിറ്റോള് മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള് നടത്തിയ അക്രമത്തിനിടെ ഇന്ത്യന് പതാക വീശിയത് മലയാളി. എറണാകുളം സ്വദേശി
വിന്സന്റ് സേവ്യര് പാലത്തിങ്കല് എന്നയാളാണ് പതാക വീശിയത്.

അമേരിക്കയില് ട്രംപ് അനുകൂലികളായ വിവിധ രാജ്യക്കാര് അവരുടെ രാജ്യത്തിന്റെ പതാക കൈയിലേന്താറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.വിന്സന്റ് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വീഡിയോകള് ഷെയര് ചെയ്തിട്ടുണ്ട്.



പതാക വീശിയത് താന് തന്നെയാണെന്ന ആരോപണം അദ്ദേഹം ചാനല് ചര്ച്ചകളില് നിഷേധിച്ചില്ല. എന്നാല്, പ്രക്ഷോഭത്തിനിടെ 50ഓളം പേര് മാത്രമാണ് ആക്രമണം നടത്തിയതെന്നും അവരാണ് സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതെന്നും വിന്സന്റ് പറഞ്ഞു.

10 ലക്ഷം പേരാണ് ട്രംപിന് അനുകൂലമായി പ്രക്ഷോഭത്തില് പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ,കോണ്ഗ്രസ് നേതാവ് ശശി തരൂര്, ബിജെപി നേതാവ് വരുണ് ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്വേദി തുടങ്ങിയവര് ഇയാള്ക്കെതിരെ രംഗത്തെത്തി. എന്നാല് ഇന്ത്യക്കാര് മാത്രമല്ല, വിയറ്റ്നാമികള്, കൊറിയക്കാര് തുടങ്ങിയ നിരവധി പേര് അവരുടെ ദേശീയ പതാകയുമായി സമരത്തില് പങ്കെടുത്തിരുന്നുവെന്ന് സേവ്യര് ന്യായീകരിച്ചു



Credits Kerala || Deshabhimani ​Online ​News https://ift.tt/3hTACtf

Comments

Archive

Contact Form

Send