കോണ്‍ഗ്രസ് വനിതാവാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിധവയെ അക്രമിച്ചു

കാര്ത്തികപ്പള്ളി> കോണ്ഗ്രസ് വനിതാ വാര്ഡംഗത്തിന്റെ നേതൃത്വത്തില് എല്ഡിഎഫ് സ്ഥാനാര്ഥിയായിരുന്ന വിധവയേയും മകനെയും വീടുകയറി അക്രമിച്ചു. ചേപ്പാട് 13--ാം വാര്ഡംഗമായ ശാലിനി, ബന്ധുവും കോണ്ഗ്രസ് നേതാവുമായ രാജേഷ്, ഇയാളുടെ അച്ഛന് എന്നിവരുടെ നേതൃത്വത്തിലുള്ള അക്രമികളാണ് എല്ഡിഎഫ് സ്ഥാനാര്ഥിയായിരുന്ന കല ഹരികുമാറിന്റെ വീടാക്രമിച്ചത്.

കമ്പിവടികളുമായെത്തിയ സംഘം വീട്ടുപകരണങ്ങളും ജനല്ച്ചില്ലുകളും തകര്ത്തു. കലയെയും വിവേകിനെയും ക്രൂരമായി മര്ദിച്ചു. ഇരുവരെയും കമ്പിവടിക്ക് അടിച്ചുവീഴ്ത്തി. വിവേകിന്റെ തലയില് തുന്നലുണ്ട്. സാരമായി പരിക്കേറ്റ ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.

അക്രമത്തിന് നേതൃത്വംനല്കിയ വാര്ഡംഗം രാജിവയ്ക്കണമെന്നും അക്രമരാഷ്ട്രീയത്തിനെതിരെ ജനകീയപ്രതിരോധം തീര്ക്കുമെന്ന് സിപിഐ എം ലോക്കല് കമ്മിറ്റി പ്രസ്താവനയില് അറിയിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3naN5cY

Comments

Archive

Contact Form

Send